ഹൈന്ദവ സംഘടനകളുടെ ഗുണകാംക്ഷിയുമായിരുന്നു പി.കെ. നാരായണപ്പണിക്കരെന്ന് ആര്‍എസ്എസ്

March 1, 2012 കേരളം

കൊച്ചി: മികച്ച സംഘാടകനും ഹൈന്ദവ പ്രസ്ഥാനങ്ങളുടെ ഗുണകാംക്ഷിയുമായിരുന്നു പി.കെ. നാരായണപ്പണിക്കരെന്ന് ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളത്തിന്റെ സാമുദായിക സംഘടനാ ചരിത്രത്തില്‍ ഒരു കാലഘട്ടത്തിന്റെ അന്ത്യമാണ് നാരായണപ്പണിക്കരുടെ വിയോഗം. സാമൂഹ്യ ജീവിതത്തില്‍ അത് സൃഷ്ടിച്ചിട്ടുള്ള വിടവ് നികത്താനാവാത്തതാണ്. അദ്ദേഹത്തിന്റെ ദീപ്തമായ സ്മരണയ്ക്ക് മുന്നില്‍ ആര്‍എസ്എസ്സിന്റെ ആദരാഞ്ജലി അര്‍പ്പിക്കുന്നതായും പി.ഇ.ബി. മേനോന്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം