പി.എന്‍.പണിക്കര്‍ ജന്മദിനാഘോഷം തുടങ്ങി

March 1, 2012 കേരളം

തിരുവനന്തപുരം: പി.എന്‍.പണിക്കര്‍ 103-ാം ജന്മദിനാഘോഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.  കലാഭവന്‍ തീയേറ്ററില്‍ നടന്ന പരിപാടിയില്‍ പി.എന്‍.പണിക്കരെക്കുറിച്ചുളള ഡോക്യൂമെന്ററിയുടെ പ്രദര്‍ശനോദ്ഘാടനം സാംസ്‌കാരിക വകുപ്പുമന്ത്രി കെ.സി.ജോസഫ് നിര്‍വ്വഹിച്ചു.  പി.എന്‍.പണിക്കരുടെ അര്‍പ്പണബോധത്തോടെയും അത്മാര്‍ത്ഥയോടെയുമുളള പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമാണ് ഇന്നും അദ്ദേഹത്തെ കേരളം ആദരവോടെ ഓര്‍ക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.  ഗ്രന്ഥശാലാ പ്രസ്ഥാനം കെട്ടിപ്പടുക്കാനും അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ വായനയെ വളര്‍ത്താനും പി.എന്‍.പണിക്കര്‍ നല്‍കിയ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് സാംസ്‌കാരിക വകുപ്പ്മന്ത്രി കെ.സി.ജോസഫ് അഭിപ്രായപ്പെട്ടു.  പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അദ്ധ്യക്ഷനായി.  പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലക്യഷ്ണന്‍, പാലോട് രവി എം.എല്‍.എ., എം.വിജയകുമാര്‍, ജെ.ലളിതാംബിക, പി.എന്‍.പണിക്കരുടെ മകന്‍ എന്‍.ബാലഗോപാല്‍, വി.എസ്.ഹരീന്ദ്രനാഥ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം