സരസ്വതിയജ്ഞവും അര്‍ച്ചനയും 4ന് ആരംഭിക്കും

March 2, 2012 കേരളം

കോഴിക്കോട്: കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നാലാം തീയതി വൈകുന്നേരം നാലുമണിക്ക് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ 22 യജ്ഞവേദികളിലായി സരസ്വതിയജ്ഞവും അര്‍ച്ചനയും സംഘടിപ്പിക്കുന്നു. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷനിലെ വൈദിക വിദ്യാര്‍ഥികളായിരിക്കും എല്ലായിടത്തും യജ്ഞങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഋഗ്വേദീയമായ സാരസ്വതസൂക്തവും യജുര്‍വേദീയമായ മേധാസൂക്തവും ഗായത്ര്യാദി ഹോമങ്ങളും യജ്ഞത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ചൊവ്വ മഹാശിവക്ഷേത്രം കണ്ണൂര്‍, മഹാവിഷ്ണുക്ഷേത്രം, മുട്ടില്‍, വേദവ്യാസവിദ്യാലയം ഓര്‍ക്കാട്ടേരി, മരുത്തൂര്‍ ശ്രീസുബ്രഹ്മണ്യക്ഷേത്രം ഉള്ളിയേരി, ശ്രീകുമാര ആശ്രമം എ.എല്‍.പി. സ്‌കൂള്‍ തലക്കുളത്തൂര്‍, എ.യു.പി. സ്‌കൂള്‍, നന്മണ്ട, സകലൈശ്വരി ക്ഷേത്രം, തണ്ണീര്‍പ്പന്തല്‍, പള്ളിപ്പാട്ട് അയ്യപ്പക്ഷേത്രം സിവില്‍സ്റ്റേഷന്‍, അരീക്കുളങ്ങര ദേവീക്ഷേത്രം മുക്കം, കരിയാത്തന്‍കാവ് വെള്ളിപറമ്പ് യു.പി. സ്‌കൂള്‍, പന്തീരാങ്കാവ് സരസ്വതീ വിദ്യാനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെറുവണ്ണൂര്‍, വെണ്ണായൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രംഐക്കരപ്പടി, ശ്രീകോലാശ്ശേരി ഭഗവതികാവ് മാനാരി, പടിഞ്ഞാറേ മുരിങ്ങത്ത് ശ്രീഭഗവതി ക്ഷേത്രം കല്ലായി, തെക്കരകം പറമ്പ് ശ്രീഗുരുസമാധിമഠം വെള്ളയില്‍, ചൈതന്യ ഹാള്‍, ശ്രീകണ്‌ഠേശ്വര ക്ഷേത്രം, പൈങ്ങോട്ടുകാവില്‍ ഭയങ്കാവ് ശ്രീഭഗവതി ക്ഷേത്രം നെല്ലിക്കോട്, ദേശപോഷിണി കമ്യൂണിറ്റി ഹാള്‍മൈലാമ്പാടി, ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രം താനാളൂര്‍, കൂര്‍ക്കഞ്ചേരി ശ്രീമഹേശ്വര ക്ഷേത്രം തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് യജ്ഞങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 04952724700, 9809127375 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം