ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനു നാളെ കൊടിയേറും

March 2, 2012 ക്ഷേത്രവിശേഷങ്ങള്‍

കോട്ടയം: അമയന്നൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനു നാളെ കൊടിയേറും. 12നാണ് ആറാട്ട്. നാളെ രാത്രി എട്ടിനു തന്ത്രി കടിയക്കോല്‍മന കൃഷ്ണന്‍ നമ്പൂതിരിയും ക്ഷേത്രം മേല്‍ശാന്തി മുരളീധരന്‍ നമ്പൂതിരിയും ചേര്‍ന്നു കൊടിയേറ്റും, 8.30നു വെടിക്കെട്ട്. കലാവേദിയില്‍ വൈകുന്നേരം 5.30ന് ശിങ്കാരിമേളം നടക്കും.
നാലിന് രാവിലെ ഏഴിന് ശ്രീബലി എഴുന്നള്ളിപ്പ്, പത്തിന് ഉത്സവബലി, രാത്രി ഒമ്പതിനു കൊടിക്കീഴില്‍ വിളക്ക്, ഏഴിന് നൃത്തനൃത്ത്യങ്ങള്‍, രാത്രി 10.30ന് ഗാനമേള. അഞ്ചിന് രാത്രി ഒമ്പതിനു വിളക്ക്, കലാവേദിയില്‍ വൈകുന്നേരം ഏഴിന് സംഗീതക്കച്ചേരി. ആറിന് രാത്രി ഒമ്പതിനു വിളക്ക്, കലാവേദിയില്‍ വൈകുന്നേരം ഏഴിന് നൃത്തനൃത്ത്യങ്ങള്‍, രാത്രി പത്തിനു കഥകളി. ഏഴിന് വൈകുന്നേരം ഏഴിനു കലാവേദിയില്‍ ശാസ്ത്രീയ നൃത്തസന്ധ്യ, പത്തിന് നാടകം. ഒമ്പതിനു വൈകുന്നേരം ഏഴിനു കലാവേദിയില്‍ ചാക്യാര്‍കൂത്ത്, രാത്രി പത്തിന് നാടകം.

പത്തിന് ഉച്ചയ്ക്ക് 12.30ന് ഉത്സവബലി ദര്‍ശനം, രാത്രി ഒമ്പതിന് വലിയവിളക്ക്, വലിയകാണിക്ക. കലാവേദിയില്‍ വൈകുന്നേരം ഏഴിന് ഭക്തിഗാനസുധ, രാത്രി 11ന് ഗാനമേള. 11നു വൈകുന്നേരം അഞ്ചിനു കാഴ്ചശ്രീബലി, പുലര്‍ച്ചെ ഒന്നിനു പള്ളിവേട്ട എഴുന്നള്ളിപ്പ്, പള്ളിനായാട്ട്. കാലാവേദിയില്‍ രാത്രി 11ന് ബാലെ. 12ന് രാവിലെ 11ന് ആറാട്ട്സദ്യ, ഉച്ചകഴിഞ്ഞു മൂന്നിന് ആറാട്ട് പുറപ്പാട് എന്നിവ നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍