ആറ്റുകാല്‍ പൊങ്കാല: ഗതാഗത തടസ്സം ഒഴിവാക്കാന്‍ ഹര്‍ജി

March 3, 2012 കേരളം

കൊച്ചി: ആറ്റുകാല്‍ പൊങ്കാല മൂലം തിരുവനന്തപുരത്ത് ഗതാഗത തടസ്സം ഉണ്ടാകാതെ നോക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. യുക്തിവാദി സംഘം പ്രസിഡന്റ് യു. കലാനാഥനാണ് ഹര്‍ജിക്കാരന്‍. വഴിയോര യോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി പൊങ്കാല ഗതാഗതതടസ്സമില്ലാത്തവിധം ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി.ക്ക് നിവേദനം നല്‍കിയിരുന്നതായി ഹര്‍ജിക്കാരന്‍ പറയുന്നു. എന്നാല്‍, പോലീസ് ഇത്തരം ക്രമീകരണമൊന്നും നടപ്പാക്കിയിട്ടില്ലെന്ന് മനസ്സിലാക്കിയതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. മാര്‍ച്ച് 7-നാണ് ആറ്റുകാല്‍ പൊങ്കാല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം