ഭഗവത്ഗീതാ വിചാരയജ്ഞത്തിന് തുടക്കമായി

March 3, 2012 ക്ഷേത്രവിശേഷങ്ങള്‍

കല്പറ്റ :  സ്വാമി ഉദിത് ചൈതന്യയുടെ ഭഗവത്ഗീതാ വിചാര യജ്ഞം പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി. ചാത്തുക്കുട്ടി ഉദ്ഘാടനംചെയ്തു. സനാതന വിചാരവേദി പ്രസിഡന്റ് ഇ.കെ. സുശീല്‍കുമാര്‍ അധ്യക്ഷതവഹിച്ചു.
സെക്രട്ടറി ഒ.ടി. മോഹന്‍ദാസ്, ജയപ്രകാശ് നാരായണന്‍ എന്നിവര്‍ സംസാരിച്ചു.  ശനിയാഴ്ച രാവിലെ പത്തുമണിമുതല്‍ കുട്ടികള്‍ക്കായി വിദ്യാഗോപാലമന്ത്രാര്‍ച്ചനയും വൈകിട്ട് ആറുമണിക്ക് വിചാരയജ്ഞത്തിന്റെ അവസാനഭാഗവുമുണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍