“കരുതലോടെയുള്ള വികസനം ” മാര്‍ച്ച് 5ന് വെള്ളയമ്പലം പഞ്ചായത്ത് ഭവനില്‍

March 3, 2012 കേരളം

തിരുവനന്തപുരം: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ആസൂത്രണ സമീപനങ്ങളും ലക്ഷ്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനും കേന്ദ്ര, സംസ്ഥാന പദ്ധതികള്‍ക്കനുരൂപവും പൊരുത്തപ്പെടുന്നതുമായ പദ്ധതികള്‍ തയ്യാറാക്കി നടപ്പിലാക്കുവാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനങ്ങള്‍ നല്‍കുന്നതിനും വേണ്ടി കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍, കേരളാ വോളന്ററി ഏജന്‍സീസ് ലീഗ് (കാവല്‍), ശാന്തിഗ്രാം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് 5ന് വെള്ളയമ്പലം പഞ്ചായത്ത് ഭവനില്‍  സെമിനാര്‍’നടത്തുന്നു.

രാവിലെ 10ന് ആരംഭിക്കുന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി. പി. നായര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം സി. പി. നാരായണന്‍, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി. റ്റി. മാത്യൂ, ജനറല്‍ സെക്രട്ടറി സൂപ്പിനരിക്കാട്ടേരി,  കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം. മണികണ്ഠന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റൂഫസ് ഡാനിയേല്‍, സഹായി ഡയറക്ടര്‍ ജി. പ്ലാസിഡ് എന്നിവര്‍ നേതൃത്വം  നല്‍കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം