ദുരന്തനിവാരണം: മാര്‍ച്ച് 8ന് വിദ്യാര്‍ത്ഥിനികള്‍ക്കായി ക്വിസ്സ് മത്സരം

March 4, 2012 കേരളം

തിരുവനന്തപുരം: ഇന്ന് (മാര്‍ച്ച് 4) മുതല്‍  10 വരെ തിരുവനന്തപുരത്ത് നടക്കുന്ന സുരക്ഷായനം- 2012ന്റെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്‌ളസ് ടു മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കായി മാര്‍ച്ച് 8ന് കനകക്കുന്ന് കൊട്ടാരത്തില്‍ സംസ്ഥാനതല ക്വിസ്സ്  മത്സരം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച്   നടത്തുന്ന മത്സരത്തിന്റെ വിഷയം ദുരന്തങ്ങള്‍, ദുരന്തനിവാരണം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ്.   15 വയസ്സിനും 22 വയസ്സിനും മദ്ധ്യേയുള്ള രണ്ടുപേരടങ്ങുന്ന ടീമുകള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം.  ഒരുസ്‌കൂള്‍/കോളേജിനെ പ്രതിനിധീകരിച്ച് ഒരു ടീമിന് മാത്രമായിരിക്കും മത്സരത്തില്‍ പ്രവേശനം.  പങ്കെടുക്കുവാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ രാവിലെ 10 മണിക്ക് സ്‌കൂള്‍/കോളേജ് അധിക്യതരുടെ സാക്ഷ്യപത്രവുമായി കനകക്കുന്നില്‍ എത്തേതാണ്.  പങ്കെടുക്കുവാന്‍ താല്‍പ്പര്യമുളളവര്‍ക്ക്  www.disasterlesskerala.org എന്ന വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍  ചെയ്യണം.  പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വിജയിക്കുന്ന ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം