ത്യക്കണ്ണാപ്പുരം പാലം അപ്രോച്ച് റോഡ് ഉദ്ഘാടനം ചെയ്തു

March 3, 2012 കേരളം

തിരുവനന്തപുരം: ത്യക്കണ്ണാപുരം പാലത്തോടനുബന്ധിച്ചുളള അപ്രോച്ച് റോഡിന്റെ ഉദ്ഘാടനം ഗതാഗത-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വ്വഹിച്ചു.  പെരുന്തോട്ടത്ത് നടന്ന ചടങ്ങിന് വി.എസ്.ശിവന്‍കുട്ടി എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.  വാര്‍ഡ് കൗണ്‍സിലര്‍ എം.എസ്.ശുഭ, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ജയകുമാര്‍, അസിസ്റ്റന്റ് എന്‍ജീനിയര്‍ ചന്ദ്രകുമാര്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം