ശബരിഗിരി പദ്ധതിയിലെ പെന്‍സ്റോക്ക് പൈപ്പില്‍ ചോര്‍ച്ച: വൈദ്യുതി ഉല്‍പാദനം നിര്‍ത്തിയതായി റിപ്പോര്‍ട്ട്

March 3, 2012 കേരളം

മൂഴിയാര്‍: ശബരിഗിരി പദ്ധതിയിലെ പെന്‍സ്റോക്ക് പൈപ്പില്‍ ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. പദ്ധതിയിലേക്കുള്ള രണ്ടാം നമ്പര്‍ പെന്‍സ്റോക്ക് പൈപ്പില്‍ മൂഴിയാറിലും പവര്‍ഹൌസിന് സമീപവുമായി രണ്ടിടങ്ങളിലാണ് ചോര്‍ച്ച ദൃശ്യമായിരിക്കുന്നത്. പൈപ്പിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് രണ്ട് ജനറേറ്ററുകളുടെ പ്രവര്‍ത്തനവും നിര്‍ത്തി. അതേസമയം അറ്റകുറ്റപ്പണികള്‍ക്കായാണ് ജനറേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നതെന്നും പെന്‍സ്റോക്ക് പൈപ്പിലെ ചോര്‍ച്ച ഗുരുതരമല്ലെന്നുമാണ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം