ലാദനെക്കുറിച്ചുള്ള സിനിമയുടെ ചിത്രീകരണം വിഎച്ച്പി പ്രവര്‍ത്തകര്‍ തടസപ്പെടുത്തി

March 3, 2012 ദേശീയം

ചണ്ഡീഗഡ്: ഒസാമ ബിന്‍ ലാദനെക്കുറിച്ച് കാതറിന്‍ ബിഗെലോയുടെ സിനിമയുടെ ചിത്രീകരണം വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തടസപ്പെടുത്തി. പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ലാദനെ വധിച്ച രംഗം ചിത്രീകരിക്കുന്നതിനിടെയാണു വിഎച്ച്പിക്കാര്‍ ബഹളമുണ്ടാക്കിയത്. പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിയതാണു വിഎച്ച്പി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. വിജയ് സിംഗ് ഭരദ്വാജിന്റെ നേതൃത്വത്തിലെത്തിയ വിഎച്ച്പിക്കാര്‍ കടകള്‍ക്കു മുകളില്‍ ഉറുദുവിലെഴുതിയ അടയാള ബോര്‍ഡുകള്‍ നീക്കി. വിഎച്ച്പിസംഘം പാക്കിസ്ഥാനെതിരേ മുദ്രാവാക്യം മുഴക്കി. പാക്കിസ്ഥാന്‍ പതാകകള്‍ നീക്കുകയും ചെയ്തു. ചണ്ഡീഗഡായിരുന്നു പാക്കിസ്ഥാനായി ചിത്രീകരിച്ചത്. ഇത് വിഎച്ച്പിക്കാരെ പ്രകോപിപ്പിച്ചു. ബഹളത്തിനുശേഷം വിഎച്ച്പിക്കാര്‍ സിനിമാ സംവിധായകനെതിരേ പോലീസില്‍ പരാതി നല്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം