ഗുരുവായൂരപ്പന്റെ ശീവേലിക്ക് തിടമ്പേറ്റാന്‍ പിടിയാന ദേവിക്ക് വീണ്ടും ഭാഗ്യം

March 4, 2012 ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ശീവേലിക്ക് തിടമ്പേറ്റാന്‍ പിടിയാന ദേവിക്ക് വീണ്ടും ഭാഗ്യം സിദ്ധിച്ചു.
ശനിയാഴ്ച രാത്രി എഴുന്നള്ളിക്കാന്‍ എത്തിയ കൊമ്പന്‍ ശങ്കരനാരായണന്‍ മുട്ടുമടക്കാന്‍ പ്രയാസപ്പെട്ടപ്പോഴാണ് കരുതലായി ക്ഷേത്രത്തിലുണ്ടായിരുന്ന ദേവിക്ക് ശീവേലിക്ക് തിടമ്പേറ്റാനുള്ള അവസരം  കൈവന്നത്.  കഴിഞ്ഞ ചൊവ്വാഴ്ച കുംഭഭരണി ദിവസവും ദേവിക്ക് തിടമ്പേറ്റാന്‍ ഭാഗ്യം ലഭിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍