കാശ്‌മീരില്‍ കര്‍ഫ്യൂ പിന്‍വലിച്ചു

September 9, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ശ്രീനഗര്‍: പൊലീസ്‌ വെടിവയ്‌പില്‍ നാലു പേര്‍ കൊല്ലപ്പെട്ടതിനെതിരായ പ്രക്ഷോഭത്തെ തുടര്‍ന്നു കാശ്‌മീര്‍ താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ ഈദ്‌ ഉള്‍ ഫിത്തറിനോട്‌ അനുബന്ധിച്ചു പിന്‍വലിച്ചു.പൊലീസ്‌ വൃത്തങ്ങള്‍ ഇക്കാര്യം സ്‌ഥിരീകരിച്ചു.ചൊവ്വാഴ്‌ച മുതല്‍ ശ്രീനഗറിലും ബുധനാഴ്‌ച മുതല്‍ ആനന്ദ്‌നാഗ്‌. ബിജ്‌ബെഹാറ എന്നിവിടങ്ങളിലുമാണ്‌ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്‌.
ശ്രീനഗര്‍ -ബാരാമുള്ള ദേശീയപാതയില്‍ പ്രകടനവുമായി തെരുവിലിറങ്ങിയ ജനക്കൂട്ടത്തിനു നേരെ രാത്രി പൊലീസ്‌ നടത്തിയ വെടിവയ്‌പിലാണ്‌ നാലുപേര്‍ കൊല്ലപ്പെട്ടത്‌.പൊലീസുകാര്‍ക്കു നേരെ കല്ലെറിയുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്‌ത ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും വിഫലമായപ്പോഴാണു വെടിവയ്‌പ്‌ ഉണ്ടായത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം