ലണ്ടനില്‍ ആറ്റുകാല്‍ പൊങ്കാല ആഘോഷം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നു

March 4, 2012 രാഷ്ട്രാന്തരീയം

ലണ്ടന്‍: അനന്തപുരിയില്‍ ആറ്റുകാല്‍ പൊങ്കാല ദിവസം ലണ്ടനിലെ മാനോര്‍ പാര്‍ക്കിലുള്ള ശ്രീ മുരുകന്‍ ഷേത്രത്തില്‍ (മാര്‍ച്ച് 7  നു ശനിയാഴ്ച) ആറ്റുകാല്‍ പൊങ്കാല ഭക്തിനിര്‍ഭരമായി ആഘോഷിക്കും. ലണ്ടനിലെ ശ്രദ്ധേയമായി  മാറിക്കഴിഞ്ഞ ആറ്റുകാല്‍ പൊങ്കാല ആഘോഷം ഇത് അഞ്ചാം തവണയാണ് തുടര്‍ച്ചയായി നടത്തപ്പെടുന്നത്. ലണ്ടന്‍ ബോറോ ഓഫ് ന്യൂഹാം മുന്‍ സിവിക് അംബാസഡറും,  കൗണ്‍സിലറും ആയ ഡോ ഓമന ഗംഗാധരന്‍ ആണ് ആഘോഷത്തിനു തുടക്കം കുറിച്ചതും നേതൃത്വം നല്‍കി പോരുന്നതും. ആറ്റുകാല്‍ പൊങ്കാല – ലോകത്ത് ഏറ്റവും അധികം സ്ത്രീകള്‍ പങ്കെടുക്കുന്ന ആഘോഷം എന്ന നിലക്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിക്കഴിഞ്ഞു. 2011 ല്‍ 30 ലക്ഷത്തോളം സ്ത്രീകള്‍ ആറ്റുകാല്‍ ഭഗവതിക്ക് പൊങ്കാലയിട്ടിരുന്നു.

ആറ്റുകാല്‍ ഭഗവതി ഷേത്രത്തില്‍ കുംഭ മാസത്തില്‍ നടത്തിവരുന്ന ദശ ദിന ആഘോഷത്തിന്റെ ഒമ്പതാം നാളായ മാര്‍ച്ച് 7 ന് പൂരം നക്ഷത്രത്തിലാണ് പൊങ്കാല ഇടുന്നത്.   അന്നേ ദിവസം തന്നെയാണ് ലണ്ടനിലെ ശ്രീ മുരുകന്‍ ഷേത്രത്തില്‍  പൊങ്കാല ഇടുന്നതും. കണ്ണകി ദേവിയുടെ ഭക്തരായ എല്ലാ വനിതകളെയും പൊങ്കാല ആഘോഷത്തിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നതായി ഡോ ഓമന അറിയിച്ചു. പൊങ്കാലയിടുവാന്‍   ആഗ്രഹിക്കുന്നവര്‍ നിവേദ്യ സാധനങ്ങളുമായി നേരത്തെ തന്നെ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 07766822360

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം