ചത്തീസ്ഗഢില്‍ നക്‌സലുകള്‍ ഒളിപ്പിച്ച ആയുധ സാമഗ്രികള്‍ പിടിച്ചെടുത്തു

March 5, 2012 ദേശീയം

റായ്പൂര്‍: ചത്തീസ്ഗഢില്‍ നക്‌സലുകള്‍ ഒളിപ്പിച്ചതെന്നു കരുതുന്ന ആയുധ സാമഗ്രികള്‍ പിടിച്ചെടുത്തു. സരസ്വതി നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനിയുടെ ഗോഡൗണില്‍ 75 പെട്ടികളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ. റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പടെയുള്ളവ നിര്‍മിക്കാനുപയോഗിക്കുന്ന വസ്തുക്കള്‍ കണ്ടെടുത്തു.

ആന്ധ്ര, വെസ്റ്റ് ബംഗാള്‍, ചത്തീഡ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ ബ്യൂറോകളുടെ സംയുക്ത റെയ്ഡിലാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. ഇതുസംബന്ധിച്ച് അന്വേഷണം വ്യാപകമാക്കിയതായി റായ്പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് ദീപനാശു കബ്ര അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം