പഞ്ചാബില്‍ അകാലിദള്‍-ബി.ജെ.പി സഖ്യം, ഗോവയില്‍ ബി.ജെ.പി, മണിപ്പൂരില്‍ കോണ്‍ഗ്രസ്

March 6, 2012 ദേശീയം

ചണ്ഡിഗഢ്: 1972 ന് ശേഷം ആദ്യമായി പഞ്ചാബില്‍ തുടര്‍ഭരണം. പഞ്ചാബില്‍ ചരിത്രം കുറിച്ച് അകാലിദള്‍-ബി.ജെ.പി സഖ്യം വീണ്ടും അധികാരത്തിലേക്ക്. ഭരണനേട്ടവുമായി ജനത്തെ നേരിട്ട അകാലിദള്‍-ബി.ജെ.പി സഖ്യത്തിന് അനുകൂലമായാണ് വിധിയെഴുത്തുണ്ടായിരിക്കുന്നതെന്നാണ് ലീഡ് നില സൂചിപ്പിക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങളെയെല്ലാം പിന്നലാക്കുന്നകാണ് പഞ്ചാബിലെ ലീഡ് നില.
ഗോവയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി ഇത്തവണ ബി.ജെ.പി മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. അന്തിമഫലങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാരിനാണ് സാധ്യത. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി(എം.ജി.പി) ബി.ജെ.പിയോടൊപ്പം ചേര്‍ന്നത് ഇലക്ഷന്‍ ഫലത്തില്‍ നിര്‍ണയായകമായി.
അതേസമയം മണിപ്പൂര്‍ കോണ്‍ഗ്രസ് നിലനിര്‍ത്തി. മണിപ്പൂര്‍ പീപ്പിള്‍സ് പാര്‍ട്ടി, എന്‍.സി.പി, സി.പി.എം, ജെ.ഡി.യു എന്നിവ ചേര്‍ന്ന പ്രതിപക്ഷ സഖ്യത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. 22 സീറ്റില്‍ മത്സരിച്ച എന്‍.സി.പിക്ക് വന്‍ തിരിച്ചടിയാണ് നേരിടേണ്ടിവന്നിരിക്കുന്നത്. വിശാല സഖ്യത്തിലൂടെ അധികാരം പിടിക്കാമെന്ന എന്‍.സി.പി നേതാവും മുന്‍ ലോക്‌സഭാ സ്പീക്കറുമായ പി.എ സാങ്മയുടെ പ്രതീക്ഷകളും തകര്‍ന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം