പൊങ്കാലയടുപ്പുകള്‍ക്ക് അഗ്നിപകര്‍ന്നപ്പോള്‍

March 7, 2012 കേരളം

തിരുവനന്തപുരം സ്റ്റാച്യുവില്‍ പുണ്യഭൂമി ആഫീസിനു സമീപം പൊങ്കാലയിടുന്ന ഭക്തജനങ്ങള്‍. ഫോട്ടോ: പുണ്യഭൂമി

തിരുവനന്തപുരം: വ്രതശുദ്ധമായ മനസ്സുമായി ഭക്തലക്ഷങ്ങള്‍ അഭീഷ്ടവരദായിനിയായ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കുകയാണ്. രാവിലെ 10.15നായിരുന്നു അടുപ്പുവെട്ട്. ക്ഷേത്രത്തിനകത്തു നിന്നു പകര്‍ന്ന ദീപം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി വലിയ തിടപ്പള്ളിക്കു സമീപം സജ്ജീകരിച്ച അടുപ്പിലേക്കു പകര്‍ന്നതോടെയാണ് ചടങ്ങുകള്‍ക്കു തുടക്കമായി. അവിടെ നിന്നു മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി ചെറിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിനു മുന്നില്‍ തയാറാക്കിയിരിക്കുന്ന പണ്ടാരയടുപ്പിലേക്കും അഗ്നി പകര്‍ന്നു. കരിമരുന്നു പ്രയോഗത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ക്ഷേത്രപരിസരത്തെ ആയിരക്കണക്കിനു പൊങ്കാലയടുപ്പുകളിലേക്കു പകര്‍ന്ന അഗ്നി മിനിറ്റുകള്‍ക്കുള്ളില്‍ ലക്ഷോപലക്ഷം അടുപ്പുകളിലേക്ക് ഭക്തര്‍ പകര്‍ന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം