ഡാറ്റാ സെന്റര്‍ കൈമാറ്റം: സിബിഐ അന്വേഷണത്തിന് വിജ്ഞാപനമായി

March 7, 2012 കേരളം

തിരുവനന്തപുരം: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്റേറ്റ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയതുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയത് സംബന്ധിച്ച് ക്രമക്കേടുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് വിപ്പ് പി.സി.സി ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയില്‍ ക്രമക്കേടിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്താന്‍ തയാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് ഇപ്പോള്‍ അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. വി.എസ്.അച്യുതാനന്ദന്‍ ഐ.ടി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നപ്പോഴാണ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം