പമ്പാനദീതീരത്തെ തീ പിടിത്തത്തിനു പിന്നില്‍ മണല്‍ മാഫിയയെന്ന്

March 8, 2012 കേരളം

കോഴഞ്ചേരി: പമ്പാ നദീ തീരത്തെ കീഴുകര പമ്പ് ഹൌസിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിനു പിന്നില്‍ മണല്‍മാഫിയയെന്ന് സംശയം. കീഴുകര വള്ളപ്പുര കടവില്‍ നിന്നു അനധികൃതമായി മണല്‍ വാരുന്നതിനു വേണ്ടിയാണ് അടിക്കാടുകള്‍ക്ക് തീ വച്ചതെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ കാലത്ത് നിലച്ചിരുന്ന മണല്‍ വാരല്‍ വീണ്ടും സജീവമായിരിക്കുകയാണ്. പ്രദേശവാസികളായ ചില ആളുകളുടെ സഹായവും മണല്‍വാരലിനു ലഭിക്കുന്നുണ്െടന്നു പറയപ്പെടുന്നു. മണല്‍ മാഫിയയോടൊപ്പം സാമൂഹ്യ വിരുദ്ധരുടെ ശല്യവും ഈ പ്രദേശത്ത് ഏറി വരികയാണ്. മുന്‍കാലങ്ങളില്‍ കീഴുകര പ്രദേശത്തു പോലീസിന്റെ പട്രോളിംഗ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇതുണ്ടാകുന്നില്ല. മണല്‍ മാഫിയകളും സാമൂഹ്യവിരുദ്ധരും ശക്തമാകാന്‍ ഇതു കാരണമെന്നു പറയപ്പെടുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം