കൊല്ലം പുതിയകാവ് പൊങ്കാല നാളെ

March 8, 2012 ക്ഷേത്രവിശേഷങ്ങള്‍

കൊല്ലം: പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന പൊങ്കാല നാളെ നടക്കും. രാവിലെ പത്തിന് ശ്രീകോവിലില്‍ നിന്ന് കൊളുത്തുന്ന അഗ്നി ക്ഷേത്രത്തിന് മുന്നില്‍ സജ്ജമാക്കിയ വിളക്കിലേക്ക് മേല്‍ശാന്തി ടി.എന്‍.അഭിലാഷ് ദീപം പകരും. അവിടെ നിന്ന് പണ്ടാര അടുപ്പിലേക്ക് അഗ്നി പകരും. പണ്ടാരഅടുപ്പില്‍ നിന്ന് മറ്റ് അടുപ്പുകളിലേക്ക് അഗ്നി പകര്‍ന്നുനല്‍കുന്നതോടെ പൊങ്കാല ആരംഭിക്കും. പൊങ്കാലയിടുന്ന സ്ഥലങ്ങളെ 25 ബ്ളോക്കുകളായി തിരിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് പന്ത്രണ്േടാടെ പൊങ്കാല സമര്‍പ്പണം പൂര്‍ണമാകും. ഒരുലക്ഷത്തോളം പേര്‍ ഇക്കുറി പൊങ്കാലയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജനറല്‍ കണ്‍വീനര്‍ എം.എസ്.ശ്യാംകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍