ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ പിഎഫ് കുടിശിക അടയ്ക്കണമെന്ന ഉത്തരവു ഹൈക്കോടതി റദ്ദാക്കി

March 8, 2012 കേരളം

കൊച്ചി: ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റിനു കീഴിലുള്ള സ്ഥാപനങ്ങള്‍ 98.71 ലക്ഷം രൂപ പ്രോവിഡന്റ് ഫണ്ട് കുടിശിക അടയ്ക്കണമെന്ന ഉത്തരവു ഹൈക്കോടതി റദ്ദാക്കി. ട്രസ്റ്റിനു കീഴിലുള്ള ആശുപത്രി, ഐടിസി, റബര്‍ എസ്‌റ്റേറ്റ് എന്നിവ ഒറ്റ സ്ഥാപനമായി കണക്കാക്കി പിഎഫ് കുടിശിക അടയ്ക്കാനാണ് ഇപിഎഫ് ഓര്‍ഗനൈസേഷന്‍ ഉത്തരവിട്ടിരുന്നത്.

ഇതിനെതിരെ ട്രസ്റ്റ് സെക്രട്ടറി കെ.പി. രാമചന്ദ്രന്‍നായര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ഹൈക്കോടതി ഉത്തരവ്. ആറ്റുകാല്‍ ട്രസ്റ്റിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഉത്തരവു ബാധകമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം