എല്‍ഡി ക്ളര്‍ക്ക്: സര്‍ട്ടിഫിക്കറ്റ് പരിശോധന 16നു തുടങ്ങും

March 11, 2012 കേരളം

തിരുവനന്തപുരം: എല്ലാ ജില്ലകളിലെയും എല്‍ഡി ക്ളര്‍ക്ക് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന 16 മുതല്‍ 22 വരെ നടക്കും. എല്‍ഡി ക്ളര്‍ക്ക് സാധ്യതാ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് പരിശോധന നിശ്ചയിച്ചിട്ടുള്ള സ്ഥലത്തു യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.  പിന്നോക്ക വിഭാഗത്തില്‍പെട്ടവര്‍ നോണ്‍ ക്രീമിലയര്‍ സര്‍ട്ടിഫിക്കറ്റും പട്ടികജാതി- വര്‍ഗത്തില്‍ പെട്ടവര്‍ തഹസില്‍ദാറില്‍ കുറയാത്ത ഉദ്യോഗസ്ഥനില്‍നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റും ഹാജരാ ക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം