ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്ത ആയിരത്തോളം സ്ത്രീകള്‍ക്കെതിരെ കേസ്

March 12, 2012 കേരളം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്ത ആയിരത്തോളം സ്ത്രീകള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. പൊതുനിരത്തില്‍ ഗതാഗത തടസ്സമുണ്ടാക്കുന്ന തരത്തില്‍ യോഗം ചേരുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് ഒരു പതിവ് നടപടിക്രമം എന്ന രീതിയില്‍ എടുത്തതാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും സംഭവത്തെക്കുറിച്ച് അടിയന്തരമായി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടതായും കേസെടുക്കാന്‍ ഉത്തരവിട്ട ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പി.സി.മോഹനനെതിരെ നടപടിയെടുക്കുമെന്നും ജേക്കബ് പുന്നൂസ് പ്രതികരിച്ചു.ആറ്റുകാല്‍ പൊങ്കാല ഹൈക്കോടതി വിധിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നില്ലെന്നും ഡി.ജി.പി. പറഞ്ഞു. കേസിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ പ്രതികരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം