ആറ്റുകാല്‍ പൊങ്കാല; കേസെടുത്തത് സര്‍ക്കാരിനോട് ആലോചിക്കാതെ: മുഖ്യമന്ത്രി

March 12, 2012 കേരളം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയിട്ട   സ്ത്രീകള്‍ക്കെതിരെ കേസെടുത്തത് സര്‍ക്കാരിനോട് ആലോചിക്കാതെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  കേസെടുത്ത നടപടിയെ ന്യായീകരിക്കാന്‍ കഴിയില്ല, ഡി.ജി.പിയോട് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സംഭവത്തോട് പ്രതികരിച്ചു.
മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ് ലംഘിക്കുന്ന നടപടിയാണ് കേസെടുത്തതിലൂടെ ചെയ്തതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേസെടുത്തത് ഉന്നതതലത്തില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായാണ് എന്ന് സി.പി.എം. നേതാവ് എം.വിജയകുമാര്‍ ആരോപിച്ചു. വിശ്വാസികള്‍ക്കെതിരായ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്ന് ബി.ജെ.പി.നേതാക്കളായ വി.മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം