ആന്റണി എന്തു ചെയ്തുവെന്ന് വിഎസ് മലമ്പുഴക്കാരോട് ചോദിക്കണം: ഉമ്മന്‍ ചാണ്ടി

March 14, 2012 കേരളം

പിറവം: എ.കെ.ആന്റണി എന്തുചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മലമ്പുഴയിലെ ജനങ്ങളോടു ചോദിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബിഎച്ച്ഇഎല്‍ യൂണിറ്റ് മലമ്പുഴയില്‍ അനുവദിച്ച് അതിന്റെ ഉദ്ഘാടനം വിഎസിനെ കൊണ്ടു നിര്‍വഹിപ്പിച്ചത് ആന്റണിയാണ്. എ.കെ. ആന്റണി കേരളത്തിനു വേണ്ടി ചെയ്തത് അറിയാന്‍ എളമരം കരീമിനോടും ചോദിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം