ബാംഗ്ലൂരില്‍ വാഹനാപകടം: അഞ്ച് മലയാളികള്‍ മരിച്ചു

March 14, 2012 ദേശീയം

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശികളായ അഞ്ചുപേര്‍ മരിച്ചു. ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന വി. രാജേഷ് (28), ഭാര്യ ആരതി (26), ഇവരുടെ ഒന്നര വയസുള്ള കുട്ടി ആര്‍. അഘ്‌ന, ബന്ധു ഉമാദേവി (53) മകള്‍ എസ് ദിവ്യ (27) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഹൊസൂര്‍ – കൃഷ്ണഗിരി ദേശീയപാതയില്‍ ചൊവ്വാഴ്ച അര്‍ധരാത്രി ആയിരുന്നു അപകടം. നാലുപേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ദിവ്യ മരിച്ചത്. ബാംഗ്ലൂരില്‍നിന്ന് ചെന്നൈയിലേക്ക് വന്നപ്പോഴാണ് മലയാളി കുടുംബം അപകടത്തില്‍ പെട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം