700 പാക്കിസ്ഥാനികള്‍ക്ക് ഇന്ത്യന്‍ പൌരത്വം

March 14, 2012 ദേശീയം

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 700-ലധികം പാക്കിസ്ഥാനികള്‍ ഇന്ത്യന്‍ പൌരത്വം നേടി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്സഭയില്‍ അറിയിച്ചതാണിത്. 2009-ല്‍ 321 പേര്‍ക്കാണ് ഇന്ത്യന്‍ പൌരത്വം നല്‍കിയത്. 2010-ല്‍ ഇത് 150 ആയി കുറഞ്ഞു. എന്നാല്‍ 2011-ല്‍ 300 പാക്കിസ്ഥാനികള്‍ക്ക് ഇന്ത്യന്‍ പൌരത്വം ലഭിച്ചു. 2009-ല്‍ 31 അപേക്ഷകള്‍ തള്ളി. 2010-ല്‍ 54 അപേക്ഷകളും 2011-ല്‍ 11 അപേക്ഷകളും തള്ളിയതായി സര്‍ക്കാര്‍ ലോക്സഭയില്‍ അറിയിച്ചു. 2009 കാലഘട്ടത്തില്‍ 284 അഫ്ഗാന്‍ സ്വദേശികാണ് ഇന്ത്യന്‍ പൌരത്വം നേടിയത്. 2010-ല്‍ സംഖ്യ ഒന്‍പതായി കുറഞ്ഞപ്പോള്‍ 2011-ല്‍ 14 ആയി ഉയര്‍ന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം