എന്റിക ലെക്‌സി ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്‌സി വിട്ടുകൊടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

March 15, 2012 കേരളം

കൊച്ചി: ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്‌സി ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്‌സി വിട്ടുകൊടുക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കപ്പലില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങളുടെയും കപ്പല്‍കൂടി ഉള്‍പ്പെട്ട അന്വേഷണവും പരിശോധനയും പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ കപ്പല്‍ വിട്ടുകൊടുക്കാനാവില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
കപ്പലിന്റെ നാവിഗേഷന്‍ രേഖകളും ഉപകരണങ്ങളും പോലീസ് പരിശോധന നടത്തിയിരുന്നു. എന്റിക്ക ലെക്‌സി ഇപ്പോഴും പോലീസ് കാവലില്‍ കൊച്ചിയിലെ പുറം കടലില്‍ കിടക്കുകയാണ്.
രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ടാണ് കപ്പല്‍ തടഞ്ഞുവെച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം