അഖിലേഷ് യാദവ് അധികാരമേറ്റു

March 15, 2012 ദേശീയം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 33ാമത്തെ മുഖ്യമന്ത്രിയായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് സത്യപ്രതിജ്ഞ ചെയ്തു. ഉത്തര്‍പ്രദേശ് നിയമസഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് അഖിലേഷ് യാദവ്. ഗവര്‍ണര്‍ ബി.എല്‍ ജോഷി സത്യവാചകം ചൊല്ലിക്കൊടുത്തു. 19 ക്യാബിനറ്റ് മന്ത്രിമാരും 29 സഹമന്ത്രിമാരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു.
403 അംഗ നിയമസഭയില്‍ 224 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷം സമാജ്‌വാദി പാര്‍ട്ടിക്കുണ്ട്. അഖിലേഷിന്റെ പിതാവും മുന്‍ യു.പി മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവും കുടുംബാംങ്ങളും വിവിധ പാര്‍ട്ടികളുടെ നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം