ആദായനികുതി പരിധി പ്രതിവര്‍ഷം രണ്ടുലക്ഷം രൂപയാക്കി

March 16, 2012 ദേശീയം

ന്യൂഡല്‍ഹി: ആദായനികുതി പരിധി പ്രതിവര്‍ഷം രണ്ടുലക്ഷം രൂപയാക്കി ഉയര്‍ത്തി. രണ്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കി. നേരത്തെ ഇത് 1.8 ലക്ഷം രൂപയായിരുന്നു. രണ്ടു ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ 10% ആദായനികുതി നല്‍കണം. അഞ്ചു ലക്ഷം രൂപ മുതല്‍ പത്തു ലക്ഷം രൂപ വരെ 20% ആദായനികുതിയും പത്തു ലക്ഷം രൂപയ്ക്കു മുകളില്‍ 30% ആദായനികുതിയും നല്‍കണം. ആദായനികുതിയുടെ പരിധി മൂന്നു ലക്ഷം രൂപയാക്കണമെന്നായിരുന്നു പാര്‍ലമെന്റ് സമിതിയുടെ ശുപാര്‍ശ.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം