പകല്‍പ്പൂരത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

March 17, 2012 ക്ഷേത്രവിശേഷങ്ങള്‍

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പകല്‍പ്പൂരം കെങ്കേമമാക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 22നു നടക്കുന്ന പൂരത്തിന്റെ ക്രമീകരണങ്ങളെക്കുറിച്ച് കലക്ടര്‍ മിനി ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ച നടത്തി. ആനകളുടെയും ആളുകളുടെയും സുരക്ഷ, ഗതാഗത നിയന്ത്രണം എന്നിവ സംബന്ധിച്ചാണ് ക്രമീകരണം ശക്തമാക്കുന്നത്. അവലോകന യോഗത്തിലെ തീരുമാനങ്ങള്‍ക്കു പുറമേ അതതു വകുപ്പുകള്‍ എടുക്കുന്ന നടപടികള്‍ മണ്ഡലത്തിലെ പ്രതിനിധികൂടിയായ മന്ത്രിയെയും ജില്ലാ ഭരണകൂടത്തിനെയും അറിയിച്ച് അനുമതി വാങ്ങണമെന്നും കലക്ടര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍