നന്തന്‍കോട് ഭദ്രകാളി ക്ഷേത്രോത്സവത്തിന് ഇന്ന് തുടക്കം

March 18, 2012 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: നന്തന്‍കോട് ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് ഞായറാഴ്ച കൊടിയേറും. വൈകുന്നേരം 6.30നും 6.45നും മധ്യേ കൊടിയേറ്റ് ചടങ്ങും കാപ്പുകെട്ടി കുടിയിരുത്തലും നടക്കും.

എല്ലാ ദിവസവും രാവിലെ 10.30ന് കുങ്കുമാഭിഷേകവും 12.30ന് അന്നദാനവും ഉണ്ടായിരിക്കും. 20ന് വൈകുന്നേരം 7.30ന് നാഗരൂട്ട്, 22ന് വൈകുന്നേരം നാലിന് തിരുവാഭരണഘോഷയാത്ര, എട്ടിന് ദേവിയുടെ തൃക്കല്യാണം, 24ന് കൊന്നുതോറ്റ്, 25ന് രാവിലെ 9.30ന് പൊങ്കാല, 25ന് രാത്രി എട്ടിന് നാടന്‍പാട്ടുകള്‍, 26ന് നാലിന് ദേവിയെ ആനപ്പുറത്തെഴുന്നള്ളിച്ചുകൊണ്ടുള്ള ഊരുപ്രദക്ഷിണം, 8.30ന് സിനിമാറ്റിക് ഡാന്‍സ്, 10.30ന് ഗാനമേള, തുടര്‍ന്ന് ഗുരുസി തര്‍പ്പണത്തോടെ നട അടയ്ക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍