തീര്‍ത്ഥാടകന്‍ ബസിനുള്ളില്‍ മരിച്ച നിലയില്‍

March 18, 2012 കേരളം

ചേര്‍ത്തല : ശബരിമല തീര്‍ത്ഥാടനത്തിന് മകളോടൊപ്പം പുറപ്പെട്ട ഭക്തനെ ബസിനുള്ളില്‍ മരിച്ച നിലയില്‍ കണ്െടത്തി. പാലക്കാട് തേന്‍കുറുശി തില്ലങ്കോട് മുരിങ്ങുംമല പാക്കോട്ടില്‍ കൃഷ്ണന്‍ (50) ആണ് മരിച്ചത്. ഇളയമകള്‍ വിജീഷ്മ(9) നോടൊപ്പം ഇന്നലെ ഉച്ചയോടെയാണ് ഇയാള്‍ ടൂറിസ്റ് ബസില്‍ പാലക്കാട്ടുനിന്ന് യാത്രതിരിച്ചത്. ദേശീയ പാതയില്‍ വയലാര്‍ പുതിയകാവ് ജംഗ്ഷന് സമീപം രാത്രി ചായകുടിക്കുവാന്‍ ബസ് നിര്‍ത്തി.

യാത്രക്കാര്‍ എല്ലാവരും ഇറങ്ങിയിട്ടും കൃഷ്ണന്‍ ഇറങ്ങാതിരുന്നതോടെ ബസ്സില്‍ യാത്രക്കാരനായി ഉണ്ടായിരുന്ന ഡോക്ടര്‍ കൃഷ്ണനെ പരിശോധിക്കുകയും മരണം സംഭവിച്ചതായി സംശയമു ള്ളതായി പറയുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം ആംബുലന്‍സില്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ഡോക്ടര്‍ പരിശോധിച്ച് മരണം സ്ഥിരീകരിച്ചതിനുശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. അച്ഛന്‍ മരിച്ച വിവരം മകള്‍ വിജിഷ്മയെ മറ്റുള്ളവര്‍ അറിയിച്ചില്ല. അച്ഛന് എന്താണ് സംഭവിച്ചതെന്ന് അറിയാതെ വിജീഷ്മ രാത്രിയിലും നഴ്സിംഗ് റൂമില്‍ കാത്തിരിക്കുകയായിരുന്നു. കൂലിപ്പണിക്കാരനാണ്. ഭാര്യ : പാര്‍വതി.മകന്‍:വിഷ്ണു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം