ബജറ്റ് ചോര്‍ച്ച: സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് റൂളിങ്

March 19, 2012 കേരളം

തിരുവനന്തപുരം: ബജറ്റിലെ ചില കാര്യങ്ങള്‍ പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിച്ച് സഭയെ അറിയിക്കണമെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. ബജറ്റ് ചോര്‍ന്നതായി പ്രതിപക്ഷ നേതാവ് ബജറ്റ് അവതരിപ്പിക്കുന്നതിനുമുമ്പായി സ്പീക്കര്‍ക്ക് പരാതിയായി നല്‍കിയിരുന്നു. ബജറ്റ് അവതരണത്തിനുശേഷം ഇത്തരം ആരോപണങ്ങള്‍ വരുമ്പോള്‍ അന്വേഷിച്ച് സഭയെ അറിയിക്കുന്നതാണ് പതിവെന്ന് സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് സര്‍ക്കാരിന് റൂളിങ് നല്‍കുകയായിരുന്നു. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചതടക്കം നിരവധി കാര്യങ്ങള്‍ ചില പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം