പത്രജീവനക്കാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധം

March 20, 2012 കേരളം

കോട്ടയം: സംസ്ഥാന ബജറ്റില്‍ പത്രജീവനക്കാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ കേരള ന്യൂസ്പേപ്പര്‍ എംപ്ളോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഇ.വി. രവീന്ദ്രനും ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ടും പ്രതിഷേധിച്ചു.

ധനമന്ത്രിക്ക് ഈ ആവശ്യം ഉന്നയിച്ചു നിവേദനം നല്കിയിരുന്നു. പെന്‍ഷന്‍ വര്‍ധിപ്പിക്കാമെന്നു മന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ബജറ്റ് പ്രഖ്യാപനത്തില്‍ പത്രജീവനക്കാരെ അവഗണിച്ചിരിക്കുകയാണ്. പെന്‍ഷന്‍ വര്‍ധിപ്പിച്ചു ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്നു ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം