മഅദനിയുടെ ഹര്‍ജി തള്ളി

September 9, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ബാംഗ്ലൂര്‍: തനിക്കെതിരായ കേസ്‌ കെട്ടിച്ചമച്ചതാണെന്നും ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ കുറ്റപത്രം റദ്ദാക്കണമെന്നും കാണിച്ച്‌ പി.ഡി.പി. നേതാവ്‌ മഅദനി കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. കേസില്‍ അന്വേഷണം നടക്കുന്നതിനാലും തെളിവുകള്‍ കേസ്‌ നിലനില്‍ക്കുന്നതിന്‌ സാധുത നല്‍കുന്നതിനാലും തള്ളാന്‍ കഴിയില്ലെന്ന്‌ കോടതി വ്യക്തമാക്കി.
അന്വേഷണം നടക്കുന്നതിനാല്‍ കേസില്‍ ഇപ്പോള്‍ ഇടപെടാന്‍ കഴിയില്ല. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവാണ്‌ എന്നതുകൊണ്ട്‌ മാത്രം കേസില്‍ നിന്ന്‌ ഒഴിവാക്കാന്‍ കഴിയില്ല. പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകള്‍ നിഷേധിക്കുവാന്‍ ഇപ്പോള്‍ കഴിയുകയില്ലെന്നും പ്രതിയുടെ നിലപാട്‌ വിചാരണ നടക്കുന്ന സമയത്ത്‌ ബോധിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. മഅദനി അന്‍വാര്‍ശ്ശേരിയില്‍ ഉള്ള സമയത്താണ്‌ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം