നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മീന മഹോത്സവത്തിന് കൊടിയേറി

March 20, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മീന മഹോത്സവത്തിന് ഇന്നലെ തുടക്കമായി. ആര്‍ഷ സംസ്കാര വേദിയുടെ ഗീതാജ്ഞാനയജ്ഞവും ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.  ദിവസവും ഗണപതിഹോമം, ഉഷപൂജ, ശിവേലി, നവകലശപൂജ, ശ്രീഭൂതബലി, കലശാഭിഷേകം, സന്ധ്യാദീപാരാധന, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവയുണ്ടായിരിക്കും.  ഇന്ന് വൈകുന്നേരം 6.30 ന് മതമഹാസമ്മേളനം. 24 ന് വൈകുന്നേരം സത്സംഗം. 27 ന് രാത്രി 11.30 ന് പള്ളിവേട്ട. 28 വരെ നീളുന്ന ഉത്സവത്തോടനുബന്ധിച്ച് വിശേഷാല്‍ ചടങ്ങുകളും പൂജാദികര്‍മങ്ങളും നടക്കും. 28 ന് വൈകുന്നേരം ആറാട്ടോടു കൂടി ഉത്സവം സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം