മഴ തുടരുന്നു: ഹരിയാനയില്‍ വെള്ളപ്പൊക്കം

September 9, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ നിലയ്‌ക്കാതെ തുടരുന്ന പല ഭാഗങ്ങളും വെള്ളത്തിനടിയിലാക്കി. നദികള്‍ കര കവിഞ്ഞ്‌ ഒഴുകുന്നതുമൂലം തീരങ്ങളിലുള്ളവരെ ഇവിടെനിന്ന്‌ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്‌. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തെ പല സ്‌ഥലങ്ങളിലും നിയോഗിച്ചു. ഹരിയാന, പഞ്ചാബ്‌ സംസ്‌ഥാനങ്ങളെയാണ്‌ വെള്ളപ്പൊക്കം ഏറെ വലച്ചത്‌.
ഹരിയാനയില്‍ വെള്ളപ്പൊക്കം തുടരുന്നതും യമുനയില്‍ വെള്ളത്തിന്റെ നില ഉയരുന്നതും ഡല്‍ഹിയെയും ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്‌. ഡല്‍ഹിയില്‍ താഴ്‌ന്ന പ്രദേശങ്ങളില്‍ മുന്‍കരുതല്‍ സന്ദേശം നല്‍കിയിട്ടുണ്ട്‌. ഹരിയാനയില്‍ ഇരുപതിലധികം ഗ്രാമങ്ങളാണ്‌ വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ ഒറ്റപ്പെട്ടത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം