മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു

March 20, 2012 കേരളം

തിരുവനന്തപുരം: എ.ഐ.വൈ.എഫിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. വെള്ളം കയറി നിരവധി മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ കേടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പ്രവര്‍ത്തിപ്പിച്ച ജലപീരങ്കി മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ തിരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അസി. കമ്മീഷണര്‍ പറഞ്ഞു.

ക്യാമറകളുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് പത്രപ്രവര്‍ത്തകയൂണിയന്‍ അറിയിച്ചു. തത്സമയ സംപ്രേക്ഷണം ഒഴിവാക്കാനായിരുന്നു ദൃശ്യമാധ്യമങ്ങളുടെ ക്യാമറയ്ക്കുനേരെ ജലപീരങ്കി പ്രവര്‍ത്തിപ്പിച്ചതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം