ഗുരുവായൂരില്‍ ഗീതാജ്ഞാനയജ്ഞം

March 21, 2012 ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍: ഗീതാസദ്‌സംഗ സമിതിയുടെ ആഭിമുഖ്യത്തില്‍ 17-ാമത് ഗീതാജ്ഞാനയജ്ഞം 23 മുതല്‍ 29 വരെ നടക്കും.  മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ദിവസവും രാത്രി 7 മുതല്‍ 8.30 വരെയാണിത്. 23ന് വൈകീട്ട് ആറരയ്ക്ക്  എം.പി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും.
യജ്ഞാചാര്യന്‍ വിദ്വാന്‍ കെ. ഭാസ്‌കരന്‍നായരെ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ആദരിക്കും. തുടര്‍ന്ന് ഗീതാമാഹാത്മ്യപ്രഭാഷണത്തിനു ശേഷം തൃശ്ശൂര്‍ ശ്രീഹരി ഭജനസംഘത്തിന്റെ ഭജനയുണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍