ആറന്മുള വിമാനത്താവളം: നെല്‍വയല്‍ നികത്തല്‍ തടയാന്‍ കളക്ടര്‍ക്കു നിര്‍ദേശം

March 22, 2012 കേരളം

തിരുവനന്തപുരം: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആറന്മുള വിമാനത്താവള വികസനത്തിന്റെ പേരില്‍ ഏക്കര്‍ കണക്കിനു നെല്‍വയല്‍ നികത്തല്‍ നിര്‍ത്തിവയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ പത്തനംതിട്ട കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. വിമാനത്താവള വികസനത്തിനു ചെന്നൈ കേന്ദ്രമാക്കിയുള്ള സ്വകാര്യ കമ്പനി ചോദിച്ചത് 500 ഏക്കര്‍ സ്ഥലമാണ്. അന്നത്തെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ നല്‍കിയത് 1200 ഏക്കര്‍ സ്ഥലവും.

നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണു മുല്ലപ്പുഴശേരി, കിടങ്ങന്നൂര്‍, ആറന്മുള, മെഴുവേലി വില്ലേജുകളിലായി സ്ഥലം നല്‍കിയത്. അനുമതി നേടാതെയാണു നെല്‍വയല്‍ നികത്തല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചത്. ഇതിനെതിരേ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുല്ലക്കര രത്നാകരന്റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം