ശബരിമല: ഭക്തര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

March 22, 2012 കേരളം

കൊച്ചി: ശബരിമലയില്‍ ഉത്സവ സീസണ്‍ തുടങ്ങുന്ന സാഹചര്യത്തില്‍ ഭക്തജനങ്ങള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പമ്പയില്‍ മാലിന്യം കുമിഞ്ഞുകൂടുന്നതു തടയാന്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി. ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റീസ് സി.ടി. രവികുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. വേനല്‍ കടുത്തതിനാല്‍ ശബരിമലയിലെ ഭക്തര്‍ക്ക് അസൌകര്യം നേരിടുന്നെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു കോടതി നിര്‍ദേശം. നീരൊഴുക്കു നിലച്ചതോടെ പമ്പയില്‍ മാലിന്യം കുമിഞ്ഞുകൂടിയെന്നു കോടതി ചൂണ്ടിക്കാട്ടി. നീരൊഴുക്കു സുഗമമാക്കാന്‍ ജലസേചന വകുപ്പു നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം