പാലവേലി ശ്രീവിരാട് വിശ്വകര്‍മ മഹാദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും തിരുവുത്സവവും 25 മുതല്‍ 29 വരെ

March 22, 2012 ക്ഷേത്രവിശേഷങ്ങള്‍

രാമപുരം: പാലവേലി ശ്രീവിരാട് വിശ്വകര്‍മ മഹാദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും തിരുവുത്സവവും 25 മുതല്‍ 29 വരെ തീയതികളില്‍ നടക്കും. 25 നു രാവിലെ പത്തു മുതല്‍ സര്‍വൈശ്വര്യ പൂജ, ഒന്നിന് പ്രസാദ ഊട്ട്, വൈകുന്നേരം 6.30നു ദീപാരാധന, രാത്രി 7.30 ന് ഭക്തിഗാനമേള. 26 നു വൈകുന്നേരം 6.30 നു ദീപാരാധന, ഏഴിനു ഡാന്‍സ്. 27 നു വൈകുന്നേരം 6.30 നു ദീപാരാധന, ഭജന, ഏഴിനു വിശ്വബ്രഹ്മഹവനം. 28 നു രാവിലെ ഒമ്പതിനു സുബ്രഹ്മണ്യപൂജ, വൈകുന്നേരം 6.30 നു ദീപാരാധന, ഭജന, ഏഴിനു ശീതങ്കന്‍ തുള്ളല്‍. 29 നു രാവിലെ ഒമ്പതിനു ശ്രീബലി എഴുന്നള്ളിപ്പും കാവടിഘോഷയാത്രയും, ഒന്നിനു മഹാപ്രസാദ ഊട്ട്, വൈകുന്നേരം നാലിനു താലപ്പൊലി എതിരേല്‍പ്പ്, രാത്രി 9.30 ന് മായാജാല്‍.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍