ഭാഗവതസപ്താഹയജ്ഞം

March 22, 2012 ക്ഷേത്രവിശേഷങ്ങള്‍

പള്ളിക്കത്തോട്: ആനിക്കാട് വട്ടകക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം 27 മുതല്‍ ഏപ്രില്‍ മൂന്നു വരെയും ഉത്ര മഹോത്സവം ഏപ്രില്‍ അഞ്ചിനും നടത്തും. സപ്താഹയജ്ഞത്തിന് പെരുമ്പള്ളി നാരായണദാസ് നമ്പൂതിരിയും ഉത്സവത്തിന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളിമന നാരായണന്‍ നമ്പൂതിരിയും മുഖ്യകാര്‍മികത്വം വഹിക്കും. 27ന് രാത്രി ഏഴിന് ഭദ്രദീപ പ്രകാശനം തുടര്‍ന്ന് ഭാഗവത മാഹാത്മ്യ പ്രഭാഷണം. സപ്താഹ ദിവസങ്ങളില്‍ രാവിലെ 6.30ന് വിഷ്ണു സഹസ്രനാമം തുടര്‍ന്ന് 12.30 വരെ പാരായണവും പ്രഭാഷണവും, 12.30ന് പ്രസാദമൂട്ട്. ഏപ്രില്‍ മൂന്നിന് ഭാഗവതസപ്താഹയജ്ഞം സമാപിക്കും. രാവിലെ 7.30 മുതല്‍ വിദ്യാ ഗോപാലമന്ത്രാര്‍ച്ചനയും, സരസ്വതി പൂജയും, 12ന് അവഭൃതസ്നാനം, 12.30ന് മഹാപ്രസാദമൂട്ട്, രാത്രി ഏഴിന് കലാമണ്ഡലം ഗോപിമുഖ്യവേഷത്തില്‍ പങ്കെടുക്കുന്ന കഥകളി, നാലിന് രാത്രി ഏഴിന് നൃത്തസദസ്. അഞ്ചാം തീയതി ഉത്രം ഉത്സവം രാവിലെ എട്ടിന് നവകല, ഒമ്പതിന് ശ്രീബലി, 11 മുതല്‍ കാവടിഘോഷയാത്ര, ഒന്നിന് തിരുനാള്‍ മഹാപ്രസാദമൂട്ട്, 5.30ന് കാഴ്ച ശ്രീബലി, മയൂരനൃത്തം, 7.30ന് പഞ്ചവാദ്യം, പത്തിന് പ്രശാന്ത് വര്‍മയുടെ മാനസ ജപലഹരി, 1.30ന് വിളക്കെഴുന്നള്ളിപ്പ്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍