ഗുരുക്കന്‍മാര്‍ തെളിച്ച പാതയിലൂടെ സമൂഹം സഞ്ചരിക്കണം: കെ.പി. ശശികല

March 5, 2012 കേരളം

വാഴൂര്‍: ഇരുള്‍ നീക്കി വെളിച്ചമേകാനെത്തിയ ഗുരുക്കന്‍മാര്‍ തെളിച്ച പാതയിലൂടെ സമൂഹം സഞ്ചരിക്കുമെന്നും സനാതന ധര്‍മ്മത്തിന്റെ നിലനില്‍പ്പ്‌ അതിലൂടെയാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല. വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിണ്റ്റെ ശതാബ്ദിയാഘോഷഭാഗമായി നടന്ന ധര്‍മ്മ സദസില്‍ പ്രഭാഷണം നടത്തുകയായിരുന്നു ശശികല. ധര്‍മ്മത്തില്‍നിന്ന്‌ സമൂഹം വ്യതിചലിച്ച്‌ സഞ്ചരിച്ചപ്പോഴാണ്‌ സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന്‌ വിളിച്ചതെന്നും ശശികല പറഞ്ഞു. ബ്രഹ്മചാരിജി ദിഷ്ഠാമൃത ചൈതന്യം അദ്ധ്യക്ഷയായി. തീര്‍ത്ഥ പാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍, അനുര്യോഗതീര്‍ത്ഥമാതാജി, പ്രൊഫ. കെ.കെ. രാജപ്പനാചാരി എന്നിവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം