അനൂ‍പ് ജേക്കബ് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു

March 22, 2012 കേരളം

തിരുവനന്തപുരം: പിറവത്ത്‌ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ട അനൂപ്‌ ജേക്കബ്ബ്‌ സത്യപ്രതിഞ്ജ ചെയ്‌തു. ഇന്നു രാവിലെയായിരുന്നു സത്യപ്രതിഞ്ജാ ചടങ്ങ്‌. 12,070 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ അനൂപ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. കന്നിയംഗത്തില്‍ 12 പഞ്ചായത്തുകളില്‍ 10 എണ്ണത്തിലും വ്യക്തമായ ലീഡ്‌ നേടിയാണ്‌ അനൂപ്‌ വിജയിച്ചത്‌. അനൂപിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാകും. അനൂപിനെ മന്ത്രിയാക്കാന്‍ ബുധനാഴ്ച ചേര്‍ന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചിരുന്നു.

എന്നാല്‍ വകുപ്പ് എന്താണെന്ന് തീരുമാനമായില്ല. ടി.എം ജേക്കബ്ബിന്റെ വകുപ്പുകള്‍ തന്നെ കൊടുക്കുമെന്നാണ്‌ പാര്‍ട്ടി വ്യത്തങ്ങള്‍ പറയുന്നത്‌. മന്ത്രിയായുള്ള സത്യപ്രതിജ്ഞ എന്നാണെന്നും വകുപ്പ ഏതാണെന്നും ഈ മാസം 28ന് ചേരുന്ന യു.ഡി.എഫ് യോഗം തീരുമാനിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം