ലോക്പാല്‍ ബില്‍: പ്രധാനമന്ത്രി വിളിച്ചുചേര്‍ത്തയോഗത്തില്‍ സമവായമായില്ല

March 23, 2012 ദേശീയം

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ല് പാസാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്മോഹന്‍ സിങ് വിളിച്ചുചേര്‍ത്തയോഗത്തില്‍ സമവായത്തിലെത്താനായില്ല. സര്‍ക്കാരുമായി സഹകരിക്കുന്ന എന്‍.ജി.ഒകള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷകക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ബില്ല് പാസാക്കിയില്ലെങ്കില്‍ ഉടനെ നിരാഹാരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാഴ്ചക്കുള്ളില്‍ വീണ്ടും ചര്‍ച്ചചെയ്ത് പ്രതിപക്ഷ നിര്‍ദേശങ്ങളില്‍ അഭിപ്രായ സമന്വയമുണ്ടാക്കാമെന്ന ധാരണയോടെയാണ് യോഗം പിരിഞ്ഞത്.
പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ പ്രണാബ് മുഖര്‍ജി, പി. ചിദംബരം, എ.കെ. ആന്റണി, സല്‍മാന്‍ ഖുര്‍ഷിദ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി, സിപിഐ നേതാവ് എ.ബി. ബര്‍ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം