ഭാഗവത സത്രം: വിളംബരം നടന്നു

March 23, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍ : ആലപ്പുഴ തുറവൂര്‍ ക്ഷേത്രസന്നിധിയില്‍ നടക്കുന്ന അഖിലഭാരത ഭാഗവത സപ്താഹ സമിതിയുടെ ഭാഗവതസത്രത്തിന് ഗുരുവായൂരില്‍ വിളംബരം നടത്തി.  ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ച ചടങ്ങില്‍  ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ സത്രവിളംബരം നിര്‍വ്വഹിച്ചു. സത്രസമിതി പ്രസിഡന്റ് എം.കെ. കുട്ടപ്പമേനോന്‍ അധ്യക്ഷനായി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ. വേണുഗോപാല്‍, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ. പ്രകാശ്, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയംഗം എന്‍. രാജു, ഗുരുവായൂര്‍ മണിസ്വാമി, വി. അച്യുതക്കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു. വിളംബരത്തിന്റെ മുന്നോടിയായി വിഷ്ണുസഹസ്രനാമജപം, ഭാഗവത പാരായണം, സത്‌സംഗം എന്നിവയുണ്ടായി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം