അര്‍ജുന്‍ മുണ്ടെ വീണ്ടും ജാര്‍ഖണ്‌ഡ്‌ മുഖ്യമന്ത്രി

September 11, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

റാഞ്ചി: ജാര്‍ഖണ്‌ഡ്‌ മുഖ്യമന്ത്രിയായി ബിജെപി നേതാവ്‌ അര്‍ജുന്‍ മുണ്ടെ അധികാരമേറ്റു. രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എം.ഒ.എച്ച്‌ ഫാറുഖ്‌ ആണ്‌ സത്യവാചകം ചൊല്ലിക്കൊടുത്തത്‌. ഇത്‌ മൂന്നാം തവണയാണ്‌ അര്‍ജുന്‍ മുണ്ടെ ജാര്‍ഖണ്‌ഡ്‌ മുഖ്യമന്ത്രിയാകുന്നത്‌.
ജാര്‍ഖണ്‌ഡ്‌ മുക്തി മോര്‍ച്ചയുടെയും(ജെഎംഎം) ഓള്‍ ജാര്‍ഖണ്‌ഡ്‌ സ്റ്റുഡന്റ്‌സ്‌ യൂണിയന്റെയും(എജെഎസ്‌യു) പിന്തുണയോടെയാണ്‌ ബിജെപി സംസ്ഥാനത്ത്‌ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്‌. സത്യപ്രതിജ്ഞാ ചടങ്ങില്‍ ജെഎംഎം നേതാവ്‌ ഷിബു സോറനും മറ്റ്‌ നേതാക്കളും പങ്കെടുത്തിരുന്നു. ഷിബു സോറന്റെ പുത്രന്‍ ഹേമന്ദ്‌ സോറന്‍, എജെഎസ്‌യു നേതാവ്‌ സുദേഷ്‌ മഹാതോ എന്നിവരും സത്യപ്രതിജ്ഞ ചെയ്‌തു. ഇരുവരും ഉപമുഖ്യമന്ത്രിമാരായിരിക്കും. രാജ്‌ഭവനില്‍ രാവിലെ 11 നാണ്‌ സത്യപ്രതിജ്ഞയെന്നാണ്‌ ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും ജ്യോത്സ്യമാരുടെ നിര്‍ദേശപ്രകാരം 11.50 ലേക്ക്‌ സത്യപ്രതിജ്ഞാ ചടങ്ങ്‌ മാറ്റുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം