ജോസ് പ്രകാശ് അന്തരിച്ചു

March 24, 2012 കേരളം

കൊച്ചി: മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ പ്രസിദ്ധനായ ജോസ് പ്രകാശ് (87) അന്തരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കാക്കനാട്ടെ സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു.
സിനിമാരംഗത്തിനുള്ള സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജെ.സി.ഡാനിയല്‍ പുരസ്‌കാരം വെള്ളിയാഴ്ചയാണ് ജോസ് പ്രകാശിന് ലഭിച്ചത്. മുന്നൂറോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. പരേതയായ ചിന്നമ്മയാണ് ഭാര്യ. ആറ് മക്കളും പ്രേം പ്രകാശടക്കം എട്ട് സഹോദരങ്ങളുമുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം